ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നട്ടു. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തും. വടക്കുംനാഥ ക്ഷേത്ര മൈതാനിയിലും നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ നാഗേഷ്, ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാർ, മറ്റു ബിജെപി പ്രതിനിധികൾ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒരു വൃക്ഷത്തൈ കൂടി വെച്ചുപിടിപ്പിക്കാൻ ഒരു ദിനം. പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓരോ തൈകൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനം വിപുലമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ന് ആഗോളതലത്തിൽ തന്നെ പ്ലാസ്റ്റിക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രവാക്യം ‘പ്ലാസ്റ്റികിനെ പരാജയപ്പെടുത്തുക’ എന്നതായത്.
Comments