യുവ ആർടിസ്റ്റ് മിഥുൻ മോഹൻ അന്തരിച്ചു. ഹൃദായഘാതം മൂലമായിരുന്നു മരണം. ഡിജിറ്റൽ, നോൺ ഡിജിറ്റൽ പെയിന്റിംഗുകളിൽ ഒരേ പോലെ കഴിവുതെളിയിച്ചിട്ടുള്ള ആർടിസ്റ്റാണ് മിഥുൻ മോഹൻ. ഡിജിറ്റൽ നോൺ ഡിജിറ്റൽ പെയിന്റിംഗ് മേഖലകളിൽ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മിഥുൻ നിരവധി ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. കൊച്ചി ബിനാലെയിലും മിഥുന്റെ സൃഷ്ടികൾ ശ്രദ്ധേയമായിട്ടുണ്ട്.
കടലാഴങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെയ്ക്കുന്ന സീ ഫെയറി, ദി റോവർ, പരലോകം മുതലായവ ഏറെ ശ്രദ്ധിക്കപ്പെട്ട സൃഷ്ടികളാണ്. പത്രത്താളുകളിലെ ചരമവാർത്തകളിൽ നിന്ന് മനസിൽ തട്ടിയ സ്ത്രീരൂപങ്ങളെ പകർത്തിയ വുമൺ ഫ്രം ഒബിച്വറി, മനുഷ്യകേന്ദ്രീകൃത ലോകത്തിൽ നിന്ന് മാറിചിന്തിക്കുന്ന മോങ്ക്, ലാഫ്റ്റർ മുതലായ സൃഷ്ടികളും ശ്രദ്ധേയമാണ്.
Comments