ബാലസോർ : ഒഡീഷയിലെ ബാലസോറിൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി റിലയൻസ് ഫൗണ്ടേഷൻ . കഴിയുന്നത്ര ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകരെ സഹായിക്കാൻ റിലയൻസ് ഫൗണ്ടേഷനും ഇവിടെ സജീവമാണ് .
ഫൗണ്ടേഷന്റെ ഓൺ-സൈറ്റ് ടീമുകൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ സദാ സജ്ജമാണ് . രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി കമ്മ്യൂണിറ്റി കിച്ചണും പ്രദേശത്ത് സ്ഥാപിച്ചു. ബാലസോറിലെ ബഹനാഗ ഗ്രാമത്തിലെ അപകടസ്ഥലത്ത് കുപ്പിവെള്ളം , അടിയന്തിര മരുന്നുകൾ എന്നിവയും റിലയൻസ് ഫൗണ്ടേഷൻ എത്തിച്ചു നൽകുന്നുണ്ട് .
ഇതിന്റെ ഫോട്ടോകളും റിലയൻസ് ഗ്രൂപ്പ് പങ്ക് വച്ചു. “ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽപ്പെട്ടവരോടുള്ള ദു:ഖം പ്രകടിപ്പിക്കുന്നു, ഞങ്ങളുടെ ടീമുകൾ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നു.”- എന്ന കുറിപ്പും ഒപ്പമുണ്ട്.
Comments