പറ്റ്ന : പട്ടാപ്പകൽ നവവധുവിനെ തട്ടിക്കൊണ്ട് പോയി. ബീഹാറിലെ അരാരിയയിലാണ് സംഭവം . ബൈക്കിലെത്തിയ രണ്ട് പേർ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവതി അലറിക്കരയുന്നതും കാണാം.
പ്രണയത്തിലായിരുന്ന യുവാവുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മറ്റൊരു ജാതിയിൽ പെട്ടയാളായതിനാൽ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് യുവതി കാമുകനെ വിവാഹം കഴിച്ചത് . എന്നാൽ വിവാഹം കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്വന്തം കുടുംബക്കാർ എത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments