ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). 40 കോടി രൂപയുടെ
നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ബിബിസി ഒടുവിൽ സമ്മതിച്ചത്. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്റേയും തുടർന്ന് നടന്ന അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ബിബിസിയുടെ കുറ്റസമ്മതം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിന് ഇ- മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് യഥാർത്ഥ നികുതി നൽകാതെയാണ് നാളിതുവരെ പ്രവർത്തിച്ചതെന്ന് ബിബിസി വ്യക്തമാക്കിയത്.

2016 മുതൽ 2022 വരെയുള്ള കാലയളവിലാണ് ബിബിസി വരുമാനം കുറച്ച് കാണിച്ചത്. നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ പിഴ തുക ഒടുക്കി രക്ഷപ്പെടാനുള്ള ശ്രമം ബിബിസി ആരംഭിച്ചിട്ടുണ്ട്. മാദ്ധ്യമ കമ്പനികളും വിദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും ആദായ നികുതി നിയമം ബാധകമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിബിസി നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിക്കണം അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ ബിബിസിക്കെതിരെ നിയമ നടപടികൾ തുടരാനാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ തീരുമാനം. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്നായിരുന്നു മാദ്ധ്യമ സ്ഥാപനം നേരത്തെ ആരോപിച്ചിരുന്നത്. ഒടുവിൽ തെളിവുകൾ പുറത്തുവന്നപ്പോൾ നികുതിവെട്ടിച്ചെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് ആഗോള മാദ്ധ്യമ ഭീമനായ ബിബിസി.

Tags: INCOME TAXBBC
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies