ഓരോ കുടുംബവും സുസ്ഥിരമായ സാമ്പത്തിക നില ആഗ്രഹിക്കുന്നുണ്ട്. മികച്ച സാമ്പത്തിക ആസൂത്രണത്തെ ആശ്രയിച്ചാണ് സസുസ്ഥിര സാമ്പത്തിക നില കെട്ടിപ്പെടുത്താനാകൂ. തടസമില്ലാതെ പോകുന്ന സാമ്പത്തിക യാത്രയെ പ്രതിസന്ധിയിലാക്കാനായി ചിലപ്പോഴൊക്കെ സാമ്പത്തിക മാന്ദ്യം തലപ്പൊക്കാം. ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ സാമ്പത്തിക ഭദ്രത കൈവരിക്കാം?
ചെലവുകൾ നിയന്ത്രിക്കാം
ശക്തമായ സാമ്പത്തിക അടിത്തറ ആഗ്രഹിക്കുന്ന കുടുംബം ചെലവുകൾ നിയന്ത്രിക്കാൻ പഠിക്കേണ്ടത് അനിവാര്യമാണ്. ശമ്പളത്തിന്റെ മൂന്നിലൊന്ന് സമ്പാദ്യവും നിക്ഷേപത്തിനുമായി മാറ്റി, ബാക്കി തുക മാത്രം ചെലവഴിക്കണം. ഇതിനായി ചെലവുകൾ ക്രമത്തിൽ പട്ടികപ്പെടുത്തുകയും ഏറ്റവും അധികം തുക ചെലവഴിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുകയും വേണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനുള്ള മികച്ച വഴിയാണിത്. വരുമാനത്തിന് ആനുപാതികമായി സമ്പാദ്യവും വർദ്ധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി മാത്രമേ സമ്പത്തുണ്ടാക്കാൻ കഴിയൂ.
നിക്ഷേപങ്ങൾ
നിക്ഷേപങ്ങളില്ലാതെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കഴിയില്ല. വളരെ നേരത്തെ ആരംഭിച്ച്, ദീർഘ കാലത്തേയ്‌ക്കുള്ള നിക്ഷേപം ആരംഭിക്കുമ്പോൾ മാത്രമാണ് മികച്ച ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുക.
40 വയസുള്ളയാൾക്ക് ഇക്വിറ്റി നിക്ഷേപം 30 മുതൽ 60 ശതമാനം വരെ കുറയണം. ഇക്വിറ്റി, ബാലൻസ്ഡ് ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ കടം അടിസ്ഥാനമാക്കിയുള്ള പ്ലാനുകളുടെയും ബാങ്ക്, തപാൽ ,സ്തിര നിക്ഷേപങ്ങളുടെയും പോർട്ട്‌ഫോളിയോ തയ്യാറാക്കണം. സ്വർണത്തിലെ നിക്ഷേപം പത്ത് ശതമാനത്തിൽ കൂടരുത്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, ഗോൾഡ് ഫണ്ടുകൾ എന്നിവയിലും നിക്ഷേപിക്കാവുന്നതാണ്. സാമ്പത്തിക നില ഭദ്രമായാൽ മാത്രമാണ് കുടുംബത്തിന് പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയൂ. വരുമാനമുള്ള ഓരോരുത്തരും വാർഷിക വരുമാനത്തിന്റെ 20 ഇരട്ടി വരെ ഇൻഷുറൻസ് എടുക്കണം. ഒരാൾ പ്രതിവർഷം അഞ്ച് ലക്ഷം രൂപ സമ്പാദിക്കുകയാണെങ്കിൽ ഒരു കോടി രൂപ വരെ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.
അപ്രതീക്ഷിതമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ കണ്ടിജൻസി പണ്ട് ഉണ്ടായിരിക്കുന്നത് മികച്ച ഗുണം ചെയ്യും. സമ്പാദ്യത്തിന്റെ നാലിലൊന്ന് കണ്ടിജൻസി ഫണ്ടിലേക്ക് മാറ്റമം. ലാഭിക്കുന്ന ഓരോ 100 രൂപയിൽ നിന്നും 25 രൂപ ഈ ഫണ്ടിലേക്ക് പോകണം. ബാക്കി 75 രൂപ നിക്ഷേപിക്കണം. കുടുംബം 12 മാസത്തേക്കുള്ള കണ്ടിജൻസി ഫണ്ട് തയ്യാറാക്കണം.
















Comments