ന്യൂഡൽഹി: സ്വതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത ധീരവനിതകളുടെയും വനവാസി നേതാക്കളുടെയും സ്മരണകൾ ഇനി പുതിയ പാർലമെന്റ് മന്ദിരത്തിലും. ഇവരുടെ അത്യുജ്ജലമായ ജീവിതം അനാവരണം ചെയ്യുന്ന കലാസൃഷ്ടികളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുക. പാർലമെന്റ് മന്ദിരത്തിൽ രണ്ടാം ഘട്ടമായി നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായാണ് കലാസൃഷ്ടികൾ സ്ഥാപിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് 28 നാണ്് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. .
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ രാജ്യം കടന്നു പോകുന്ന വേളയിൽ രാജ്യത്തെ 75 വനിതാ രത്‌നങ്ങളുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് കലാസൃഷ്ടികൾ രൂപകല്പന ചെയ്യുന്നത്. രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച വനവാസി നേതാക്കൾക്കായി ഒരു മതിൽ സമർപ്പിക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങൾ, ഭൂപ്രകൃതി, കായികം എന്നിവ പ്രദർശിപ്പിക്കുന്ന മതിലും സജ്ജീകരിക്കും. ഉടൻ തന്നെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായുള്ള കലാകാരൻമാരെ തെരഞ്ഞെടുത്തതായും സാംസ്‌കാരിക മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
നൂറ്റാണ്ടുകൾക്ക് മുൻപ് വിദേശികൾ കടത്തികൊണ്ടുപോയ 14 വിഗ്രഹങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. കേന്ദ്രസർക്കാറിന്റെ ഇടപെടൽ വഴി തിരിച്ചെത്തിച്ചതാണ് ഈ വിഗ്രഹങ്ങൾ. പഴയ കെട്ടിടത്തിൽ നിന്ന് വ്യത്യസ്തമായി, തികച്ചും ആസുത്രണത്തൊടെ പെന്റിംഗുകളും കരകൗശല വസ്തുക്കളും കൊത്തുപണികളും കൊണ്ട അലങ്കരിച്ചാണ് രണ്ടാം ഘട്ടം പൂർത്തിയാക്കുക.
















Comments