ആലപ്പുഴ : കായംകുളത്ത് കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ നാലുതെങ്ങ് സ്വദേശി ഹസൈനാണ് മരിച്ചത്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ വീട്ടിൽനിന്ന് മത്സ്യബന്ധനായി പുറപ്പെട്ട ഹസൈനെ പുലർച്ചെ കാണാതാകുകയായിരുന്നു. രാവിലെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലാണ് ഹസ്സൈനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
















Comments