കണ്ണൂർ: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ വേട്ട വ്യാപകമാകുന്നു. കണ്ണൂർ വിമാനത്താവളത്തിൽ 1.10 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽതാഫ്, മുഹമ്മദ് ബഷീർ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരുടെയും പക്കൽ നിന്ന് 1,797 ഗ്രാം സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി സ്വർണം ഇരുവരും സോക്‌സിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഡിആർഡിഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. ദുബായിൽ നിന്നും എയർഇന്ത്യ എക്‌സ്പ്രസിലാണ് ഇരുവരും കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്.
അടുത്തിടെ 64 ലക്ഷത്തോളം വരുന്ന 1048 ഗ്രാം സ്വർണവുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിലായത്. ഒന്നര കോടി രൂപയുടെ സ്വർണം കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് സാബിത്തിനെ പിടികൂടിയത്.
















Comments