രക്തസമ്മർദ്ദം ഒരിക്കലെങ്കിലും പരിശോധിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഞൊടിയിടയിൽ മാറുന്ന രക്തസമ്മർദ്ദം അപകടകരമായ അവസ്ഥയാണ്. ഈ ഏറ്റക്കുറച്ചിലുകൾ വളരെധികം പ്രതികൂലമായി തന്നെ നമ്മുടെ ശരീരത്തെ ബാധിക്കും. സോഡിയത്തിന്റെ ഉപഭോഗമാകും പലപ്പോഴും ബിപിയുടെ ഏറ്റകുറച്ചിലിന്റെ കാരണം.
ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്‌ക്കെല്ലാം സോഡിയം ആവശ്യമാണ്. എങ്കിലും അമിതമായാൽ പ്രശ്നം ഗുരുതരമാകാം. അമിതരക്തസമ്മർദ്ദമുള്ളവർ സോഡിയം ഉപഭോഗത്തിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നു.
ആരോഗ്യത്തിന് വളരെയധികം മികച്ച ഒന്നാണ് ഇലക്കറികൾ. എന്നാൽ അവയിൽ ചിലത് ഗുണം ചെയ്യുമ്പോൾ മറ്റ് ചിലത് ദോഷം നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം . ചീര,കാരറ്റ്, ബീറ്ററൂട്ട് എന്നിവയുടെ ഇലകൾ രക്തസമ്മർദ്ദമുള്ളവർ ഒഴിവക്കുന്നതാണ് നല്ലത്. ഇവയിൽ ഗണ്യമായ അളവിൽ ഉപ്പ് അടങ്ങിയതാണ് ഇതിന് പിന്നിലെ കാരണം. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. അമിതമായി ചീസ് കഴിക്കുന്നതും പ്രശ്‌നമാണ്. ഇതിലും ഉപ്പിന്റെ അളവ് കൂടുതലാണ്. രക്തസമ്മർദ്ദവും കൊളസ്‌ട്രോളും വർദ്ധിക്കാൻ ഇത് കാരണമാകും.
അച്ചാർ പ്രിയരെ കാത്തിരിക്കുന്ന ഒന്നാണ് രക്തസമ്മർദ്ദമെന്നതിൽ സംശയമില്ല. അച്ചാറിൽ മാത്രമല്ല ഹോട്ട് ഡോഗ്, സോസേജുകൾ, ബേക്കൺ, ഡെയ്ലി മീറ്റ്സ് എന്നിവയിലെല്ലാം തന്നെ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരമാവധി രക്തസമ്മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ടിന്നിലടച്ച സൂപ്പുകളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. റെഡി-ടു ഈറ്റ് ഭക്ഷണത്തിലെല്ലാം തന്നെ ഉപ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ചിപ്സ്, പ്രിറ്റ്സെൽസ്, മറ്റ് പായ്‌ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ പലപ്പോഴും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ബിപി കൂടാൻ കാരണമാകും.
Comments