ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പല സംഭവങ്ങളും പ്രവചിച്ച് ലോക ശ്രദ്ധയാകർഷിച്ച സ്ത്രീയാണ് നോസട്രഡാമസ് വുമൺ എന്നറിയപ്പെടുന്ന ബാബ വംഗ. 2023 അവസാനിക്കുന്നതിന് മുൻപ് ഭൂമി ആണവ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു പ്രവചനം. ആഗോള ആണവ സ്ഫോടനം വഴി ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിചലനത്തെ കുറിച്ചും ഭയപ്പെടുത്തുന്ന പ്രവചനമാണ് അവർ നടത്തിയത്.
ബൾഗേറിയയിൽ ക്ലെയർവോയന്റ് എന്ന ആണവ നിലയത്തിൽ സ്ഫോടനം ഉണ്ടാകുമെന്നും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അനുയായികൾ പറയുന്നു. സ്ഫോടനം മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്നും ഇത് ഗുരുതരമായ രോഗം പടരാൻ ഇടയാക്കുമെന്നും അനുയായികൾ ആരോപിക്കുന്നു. സ്ഫോടനം വഴി വിഷ മേഘങ്ങൾ രൂപപ്പെടാനും ഏഷ്യയിൽ ഇതിന്റെ ഫലങ്ങൾ അനുഭവപ്പെടുമെന്നുമാണ് അനുനായികൾ പറയുന്നത്. ഇത്തരത്തില്‍ ആണവ സ്ഫോടനം സംഭവിച്ചോ എന്നത് സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഭൂമിയുടെ കാന്തിക കവചം 2023-ൽ ഒരു സോളാർ കൊടുങ്കാറ്റ് അല്ലെങ്കിൽ സോളാർ സുനാമി കാരണം മാരകമായി നശിക്കപ്പെടുമെന്ന് പ്രവചിക്കുന്നു. കോടിക്കണക്കിന് അണുബോബുകൾ പോലെ ശക്തമായിരിക്കും ഈ സോളാർ കൊടുങ്കാറ്റ്. ഭൂമിയിലേക്ക് വൈദ്യുത ചാർജുകൾ, കാന്തികക്ഷേത്രങ്ങൾ, വികിരണം എന്നിവ അയയ്ക്കുന്ന സൂര്യനിൽ നിന്നുള്ള ഊർജ്ജസ്ഫോടനങ്ങളാണ് സൗര കൊടുങ്കാറ്റുകൾ.
പ്രാവചക ബാബ വംഗ 2023-ലെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങളാണ് നടത്തിയിട്ടുള്ളത്. ഏതെങ്കിലും വിധേനേ ഭൂമിയുടെ ഭ്രമണപഥം മാറും, സോളാർ കൊടുങ്കാറ്റ്, ജൈവായുധ ഗവേഷണം നടത്തുമെന്നും അതുവഴി ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ആണവ സ്ഫോടനമുണ്ടാകുമെന്നും സ്വാഭാവിക ജനനങ്ങൾ അവസാനിക്കണമെന്നും മനുഷ്യർ ലാബുകളിൽ വളരുമെന്നും ബാബ വംഗ അവകാശപ്പെട്ടതായി പറയുന്നു.
12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിൽ തന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് ഭാവിയിലെ സംഭവങ്ങൾ കാണാൻ തനിക്ക് ദൈവത്തിൽ നിന്ന് വളരെ അപൂർവമായ നിയോഗം ലഭിച്ചതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. ബ്രെക്സിറ്റ്, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയൻ പിരിച്ചുവിടൽ, 2004-ലെ തായ്ലൻഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം എന്നിവ ബാബ വംഗയുടെ ചില പ്രവചനങ്ങളിൽ ഉൾപ്പെടുന്നു. ബാബ വംഗയുടെ ദർശനങ്ങൾ 85 ശതമാനം ശരിയാണെന്ന് പറയപ്പെടുന്നു. 1996ൽ മരിക്കുമ്പോൾ, ലോകം അവസാനിക്കുമെന്ന് അവരാൽ പ്രവചിക്കപ്പെട്ട 5079 വരെയുള്ള പ്രവചനങ്ങൾ നടത്തിയിരുന്നു.
Comments