തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രിമുതൽ ട്രോളിംഗ് നിരോധനത്തിന് തുടക്കമാകും. ജൂലൈ 31-ന് അർദ്ധരാത്രി വരെ ആയിരിക്കും നിരോധനം. മത്സ്യബന്ധനത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകണമെന്നും ഇതിനായി സർക്കാർ ആശ്വാസ ധനം പ്രഖ്യാപിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ദിവസങ്ങളോളം കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ഇന്നലെ മുതൽ ഹാർബറുകളിൽ മടങ്ങിയെത്തി.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. അതേസമയം ട്രോളിങ് കാലോചിതമായി പരിഷ്‌കരിക്കണമെന്നു ഫിഷിംഗ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
















Comments