ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കെ ഫോണിനായി കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് ചോദ്യമുയർത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കേബിളിന്റെ കാര്യത്തിൽ കേരള സർക്കാർ ജനങ്ങളോട് മറുപടി നൽകണം.
ഇന്ത്യയിൽ എല്ലാം ലഭ്യമാകുന്ന സാഹചര്യത്തിൽ കേരളം എന്തിന് ഇങ്ങനെ ചെയ്തു. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ അന്വേഷണം സംബന്ധിച്ച് ഇതുവരെ തീരുമാനമില്ല. പൂർണ്ണമായും കേരള സർക്കാരെടുത്ത തീരുമാനം അനുചിതവും അനാവശ്യവുമായിരുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു . കെ ഫോണിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ- ഫോണ്‍ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.
Comments