തിരുവനന്തപുരം: 15 മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ആരോഗ്യ പരിപാലനത്തിന് സർക്കാർ ഖജാനാവിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ. രണ്ട് വർഷം കൊണ്ട് ചികിത്സാ ചെലവിനത്തിൽ 92.58 ലക്ഷം രൂപയാണ് മന്ത്രിമാർ കൈപ്പറ്റിയത്. മുൻമന്ത്രിസഭയിലെ മന്ത്രിമാർ കൈപ്പറ്റിയ തുകയുടെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്.
രണ്ട് വർഷത്തിനുള്ളിൽ ചികിത്സച്ചെലവായി ഏറ്റവുമധികം തുക കൈപ്പറ്റിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 31.76 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. ഇതിൽ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്‌ക്ക് പോയ വകയിലാണ്. മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് പട്ടികയിൽ രണ്ടാമത്. 31.31 ലക്ഷം രൂപയാണ് രണ്ട് വർഷം കൊണ്ട് മന്ത്രി വിനിയോഗിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ 97,838 രൂപയാണ് കൈപ്പറ്റിയത്.
പ്രോപ്പർ ചാനൽ പ്രസിഡന്റ് എംകെ ഹരിദാസാണ് മന്ത്രിമാരുടെ ചികിത്സാ ചെലവ് തേടി വിവരാവകാശ അപേക്ഷ നൽകിയത്. ഇതിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ചികിത്സ ചെലവ് അനുവദിക്കുന്നത്. മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വിവിഐപി സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഖജാനാവിൽ നിന്ന് വൻ തുക ധൂർത്തടിക്കുന്നത്.
Comments