മുംബൈ : രാമായണത്തെ ആസ്പദമാക്കി ‘ആദിപുരുഷ്’ എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രവും കൂടി ഒരുക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു . ചിത്രത്തിൽ രാമനായി രൺബീർ കപൂറും , സീതയായി ആലിയ ഭട്ടും രാവണനായി കെജിഎഫ് താരം യാഷും എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു . അതേസമയം ഈ ചിത്രത്തിന്റെ കാസ്റ്റിംഗിനെതിരെ വിമർശനമുയത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ കങ്കണ റണാവത്ത് .
രൺബീർ കപൂർ ശ്രീരാമനാകുന്നുവെന്ന വാർത്ത മാദ്ധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘ ബോളിവുഡിൽ മറ്റൊരു രാമായണം ഒരുങ്ങുന്നതായി ഞാൻ കേട്ടു. നടനെന്ന് വിളിക്കപ്പെടുന്ന വെളുത്ത എലി. സൂര്യപ്രകാശവും കുറച്ചും ബുദ്ധിയുമാണ് ആവശ്യമുള്ള ആളാണ് അത്. അയാള്‍ എന്നും സിനിമ രംഗത്തുള്ളവരെക്കുറിച്ച് പിആര്‍ ചെയ്യുന്നതില്‍ കുപ്രസദ്ധി നേടിയ ആളാണ്. സ്ത്രീകാര്യത്തില്‍ എന്നും മുന്നിലുള്ള ഇയാള്‍ മയക്കുമരുന്നിനും അടിമയാണ്. ഒരു കാലത്ത് ശിവനെക്കുറിച്ച് ആരും കാണാത്തതോ കൂടുതൽ ഭാഗങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കാത്തതോ ആയ ഒരു ട്രൈലോജി എടുക്കാന്‍ ശ്രമിച്ച് കഴിവ് തെളിയിക്കാന്‍ നോക്കി. ഇപ്പോള്‍ അയാള്‍ക്ക് ശ്രീരാമന്‍ ആകാനുള്ള ആഗ്രഹമാണ്” – എന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
വാൽമീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ രാമന്റെ സ്വഭാവമുള്ള യാഷിനെ രാവണനാക്കുന്നതിനെയാണ് കങ്കണ വിമർശിക്കുന്നത്. “ മയക്കുമരുന്ന് കഴിക്കുന്ന വ്യക്തി ശ്രീരാമന്റെ വേഷം ചെയ്യാൻ പാടില്ല. ജയ് ശ്രീറാം.” കങ്കണ കുറിച്ചു.
















Comments