തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒന്നരവയസ്സുകാരി മരണപ്പെട്ടു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ആവിയെടുത്ത് മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. ഇതിന് ശേഷം കുട്ടി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിച്ചു.
കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംത്തെത്തിയിരിക്കുകയാണ്. മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൽ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.
















Comments