കോഴിക്കോട്: ബസോടിച്ച് താരമാകുകയാണ് കോഴിക്കോട്ടുകാരി അനുഗ്രഹ. കോഴിക്കോട് പെരാമ്പ്ര സ്വദേശിനിയായ അനുഗ്രഹയ്‌ക്ക് ചെറുപ്പം മുതൽ ഡ്രൈവിംഗ് ഹരമായിരുന്നു. ഇന്ന് പേരാമ്പ്ര -വടകര റൂട്ടിലെ യാത്രക്കാരുടെ പ്രിയ സാരഥിയാണ് അനുഗ്രഹ. 18 വയസ്സായപ്പോൾ തന്നെ ലൈസൻസ് സ്വന്തമാക്കുകയും വാഹനവുമായി നിരത്തിൽ ഇറങ്ങുകയും ചെയ്തു.
സ്‌കൂട്ടറും ബൈക്കും കാറുമെല്ലാം ഓടിക്കുന്നത് പോലെ എന്തുകൊണ്ട് ബസും ഓടിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് ബസ് ഓടിക്കാമെന്ന തീരുമാനമെടുത്തതെന്ന് അനുഗ്രഹ പറഞ്ഞു. അച്ഛന്റെ സുഹൃത്തിന്റെ ബസായ ‘നോവ’യുടെ വളയം പിടിച്ചായിരുന്നു അനുഗ്രഹയുടെ തുടക്കം. പിന്നീട് അനുഗ്രഹ സ്ഥിരമായി ഡ്രൈവർ വേഷമണിയുകയായിരുന്നു. ഇപ്പോൾ നാട്ടുകാരുടെ പ്രിയ ഡ്രൈവറാണ് ഈ പെൺസാരഥി. ലോജിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദധാരിയാണ് അനുഗ്രഹ. കുടുംബത്തിന്റെ പിന്തുണയാണ് മുന്നോട്ടുള്ള യാത്രയ്‌ക്ക് പ്രചോദനമെന്ന് അനുഗ്രഹ പറഞ്ഞു.
















Comments