പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ജൂൺ 16-ന് തിയറ്ററുകളിലെത്തുകയാണ്. രാമായണ കഥ ബിഗ്സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വിഎഫ്ക്സിന് വലിയ പ്രധാന്യമുള്ള ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വലിയ ബുക്കിംഗ് ആണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ, നിരാലംബരായ കുട്ടികൾക്കായി 10,000 ടിക്കറ്റുകൾ വാങ്ങുമെന്നറിയിച്ചിരിക്കുകയാണ് നടൻ രാം ചരൺ. നേരത്തെ രൺബീർ കപൂറും ആദിപുരുഷിന്റെ 10,000 ടിക്കറ്റുകൾ വാങ്ങിയിരുന്നു.
തെലങ്കാനയിലെ സർക്കാർ സ്‌കൂളുകൾക്കും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കുമായി ആദിപുരുഷിന്റെ 10,000 ടിക്കറ്റുകൾ സംഭാവന ചെയ്യുമെന്ന് കശ്മീർ ഫയൽസിന്റെ നിർമ്മാതാവായ അഭിഷേക് അഗർവാളും വ്യക്തമാക്കിയിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസും സീതയായി കൃതി സനോണും വേഷമിടുന്നു. ഓം റൗത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹനുമാൻ ആയി ദേവദത്ത നാഗേയും അഭിനയിക്കുന്നു. സിനിമയുടെ ബജറ്റ് 500 കോടിയാണ്. മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുകയാണെങ്കിൽ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ സിനിമ റിലീസ് ചെയ്യും.
















Comments