കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്; പെരുമാളിന്റെ മണ്ണിൽ ഭക്തജന സാഗരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്; പെരുമാളിന്റെ മണ്ണിൽ ഭക്തജന സാഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 10:13 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൊട്ടിയൂരിൽ രേവതി ആരാധന ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. അക്കരെ സന്നിധിയിലാകും ആരാധന നടക്കുക. ഉഷഃപൂജയ്‌ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയം അറിയിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻ ശീവേലിയാണ് ഇന്ന് നടക്കുക. വിശേഷ വാദ്യങ്ങളോടൊപ്പം ആനകൾക്ക് സ്വർണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടങ്ങളുണ്ടാകും. സ്വർണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളി ക്ടാരം തുടങ്ങിയ പൂജാ പാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. പൊന്നിൻ ശീവേലിക്ക് ശേഷം കോവിലകം കൈയാലയിൽ ആരാധനാ സദ്യയുമുണ്ടാകും.

വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. കോട്ടയം രാജവംശത്തിലെ തെക്കേ കോവിലകം വകയായാണ് രേവതി ആരാധന നടത്തുന്നത്. പെരുമാൾക്ക് കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ കോവിലകത്തുനിന്നുമാണ് നൽകുക. അതേസമയം ശനിയാഴ്ചയാണ് ആരാധനകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് രോഹിണി ആരാധന. ആരാധനാ പൂജകളോടൊപ്പം ആലിംഗന പുഷ്പാഞ്ജലിയും നടക്കുന്നത് രോഹിണി നാൾ ആരാധനയ്‌ക്കാണ്.

കൊട്ടിയൂർ പ്രകൃതിയും മനുഷ്യരിലെ ആത്മീയ ഭാവങ്ങളും സമന്വയിപ്പിക്കുന്ന വൈശാഖ മഹോാത്സവത്തിൽ ഭക്തരുടെ വൻ ജനപ്രവാഹമാണ്. കോരിച്ചൊരിയുന്ന മഴയിലും തൊഴു കൈയോടെ ശിവ മന്ത്രം മുഴക്കി ഇക്കരെ കൊട്ടിയൂരിൽ ഭക്തജനസഞ്ചയം തന്നെയാണ് അണിനിരന്നത്. നാനഭാഗത്ത് നിന്നുമെത്തുന്ന ശിവഭക്തരുടെ ഓംകാര ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൊട്ടിയൂർ പെരുമാളിന് ഇളനീരഭിഷേകവും നടത്തി. മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഇന്നലെ നടന്നത്.

Tags: Kannurkottiyoor
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies