ഉത്തരേന്ത്യയിലെ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടോ? തീർത്ഥാടകർക്കും സഞ്ചാരപ്രിയർക്കും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വൈഷ്‌ണോ ദേവി-ഹരിദ്വാർ ടൂർ പാക്കേജാണ് റെയിൽവേ ഒരുക്കുന്നത്. ഐആർസിടിസിയുടെ ടൂറിസ്റ്റ് ട്രെയിൻ സർവീസായ ഭാരത് ഗൗരവ് ട്രെയിനാണ് ഏഴ് രാത്രിയും എട്ട് പകലും പര്യടനം നടത്തുക. ജൂൺ 25-ന് കൊൽക്കത്തയിൽ നിന്നാകും സർവീസ് പുറപ്പെട്ട് ജൂലൈ രണ്ടിന് തിരികെ എത്തുന്ന തരത്തിലാണ് ടൂർ പാക്കേജ്.
കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം, ഋഷികേശിലെ രാം ജൂല, ലക്ഷ്മൺ ജൂല, ത്രിവോണി ഘട്ട് എന്നിവിടങ്ങളിലും ഹരിദ്വാറിലെ മാതാ ദേവി ക്ഷേത്രം, ഗംഗാ ആരതി നടക്കുന്ന ഹർ കി പൗരി എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. ആകെ 790 യാത്രക്കാർക്കാണ് സഞ്ചരിക്കാനാവുക. ഇക്കണോമി ക്ലാസിൽ 580 സീറ്റും, സ്റ്റാൻഡേർഡ് സീറ്റിൽ 150 സീറ്റും കംഫർട്ട് ക്ലാസിൽ 60 സീറ്റുമാണുള്ളത്. ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 13,680 രൂപയാാണ് സ്റ്റാൻഡേർഡിൽ 21,890 രൂപ.ും കംഫർട്ട് ക്ലാസിന് 23,990 രൂപയുമാണ് നിരക്ക്.
കൊൽക്കത്ത, ഖരഗ്പൂർ ജംഗ്ഷൻ, ടാറ്റ, മുരി, റാഞ്ചി, ബൊക്കാറോ സ്റ്റീൽ സിറ്റി, ചന്ദ്രപൂർ, ഗോമോഹ് ജൺ, ഹസാരിബാഗ് റോഡ്, കോഡെർമ, ഗയ, ഡെഹ്രി ഓൺ സോൺ, സസാരാം, ദീൻ ദയാൽ ഉപാധ്യായ ജൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഐആർടിസിയുടെ വെബ്‌സൈറ്റായ https://www.irctctourism.com./ സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 8595904082 അല്ലെങ്കിൽ 8595904077 എന്ന നമ്പറിൽ ബന്ധപ്പെടാം. ട്രെയിൻ പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.
















Comments