ന്യൂയോർക്ക്: കാനഡയിൽ കാട്ടുതീ പടർന്നതോടെ ന്യൂയോർക്ക് നഗരം പുക കൊണ്ട് മൂടിയിരുന്നു. പലർക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ന്യൂയോർക്ക് നഗരം ഒന്നു തെളിഞ്ഞത്. എന്നാൽ, പുക അടങ്ങിയെങ്കിലും ന്യൂയോർക്ക് നഗരത്തിന് തലവേദനയ്‌ക്ക് കുറവൊന്നുമില്ല. ഇത്തവണ ന്യൂയോർക്ക് നഗരവാസികളെ വലച്ചത് തേനീച്ചകളാണ്.
ടൈം സ്ക്വയറിന് ചുറ്റും തേനീച്ച കൂട്ടം വിലസുകയാണ്. നഗരത്തിലെ പ്രശസ്തമായ മാൻഹാട്ടനിലും തേനീച്ച ശല്യം രൂക്ഷമാണ്. നഗരത്തിലെ കച്ചവടക്കാർക്കും യാത്രക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ് തേനീച്ച കൂട്ടം. നിരത്തിൽ തേനീച്ച കൂട്ടം പറക്കാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ന്യൂയോർക്ക് നഗം പോലീസ് വളഞ്ഞു. തേനീച്ചകളെ പിടിക്കുന്നതിനായി അതിൽ വൈദഗ്ധ്യം തെളിച്ചവരെ അധികൃതർ നിയോഗിച്ചിരിക്കുകയാണ്.
റാണിയോടൊപ്പം തേനീച്ചകൾ കൂടിച്ചേർന്നിരിക്കുകയാണ്. ഇവയെ നീക്കം ചെയ്ത് വരികയാണ്. ന്യൂയോർക്ക് നഗരത്തിൽ ഇതാദ്യമായാണ് ഇത്രയധികം തേനീച്ച ശല്യം. ഇതിന്റെ വീഡീയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒന്നിനൊന്നായി നഗരത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് അധികൃതർ.
















Comments