കാസർകോട്: സ്‌കൂട്ടറിൽ കട്ട് പന്നി കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരണമടഞ്ഞു. പെരിയ വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. കാസര്‍കോട് നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാബുവിന്റെ സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. തിങ്കളാഴ്‌ച്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് കാട്ടുപന്നി ഇടിച്ചത്.
ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. കുമ്പളയിലെ ബാറ്ററി കടയിലെ ജീവനക്കാരനാണ് ബാബു.
















Comments