എറാണാകുളം: കാലടി ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ മറച്ച് എസ്എഫ്ഐ യൂണിയൻ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചു. സർവകലാശാലയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ശങ്കരാചര്യരുടെ പ്രതിമയാണ് പൂർണ്ണമായും മറച്ചത്. കലോത്സവത്തിന്റെ ഭാഗമായാണ് ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. ശങ്കരാചര്യരുടെ പ്രതിമ പൂർണ്ണമായും മറയ്‌ക്കും വിധമാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.
ഇസ്ലാമിക ചരിത്രത്തിൽ നിന്നും സ്വീകരിച്ച അലാമി എന്ന പേരാണ് കലോത്സവത്തിന് നൽകിയിരിക്കുന്നത്. വലിയ അക്ഷരത്തിൽ ലി എന്ന് എഴുതിയ ബോർഡ് ആണ് സ്ഥാപിച്ചത് . അധിനിവേശത്തിലൂടെ അധികാരം നേടിയ ടിപ്പുവിന്റെ പടയാളികൾ ഇസ്ലാമിക ചരിത്രത്തിലെ കർബല യുദ്ധത്തെ അനുസ്മരിക്കാൻ ഉപയോഗിച്ച് കലാരൂപമാണ് അലാമി. എന്നാൽ അലാമി ഹൈന്ദവ അഘോഷമാണെന്നും അതിൽ വേഷം കെട്ടുന്നവർ ഹിന്ദുക്കളാണെന്നുമാണ് യുണിയന്റെ വാദം.
ആദി ശങ്കരാചാര്യരെ അംഗീകരിക്കാനോ സർവകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനോ ഇതേ എസ്എഫ്ഐ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് അരാജകത്വത്തിനെതിരെയുള്ള പോരാട്ടമാണെന്നാണ് യൂണിയൻ പറയുന്നത്. ഇതേതുടർന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.
















Comments