താരങ്ങളുടെ ജീവിതശൈലികൾ ആകാംഷയോടെ കാണുകയും അതിന് അഭിപ്രായം പറയുകയും ചെയ്യുന്നത് ആരാധകരുടെ ശീലമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ബൈസെപ്‌സ് വ്യായാമമാണ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ പലപ്പോഴും തന്റെ വ്യായാമം ചെയ്യുന്ന വീഡിയോകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. പല സിനിമകൾക്കും വേണ്ടി താരം നടത്തുന്ന തയാറെടുപ്പുകളുടെ ഭാഗമാണ് വീഡിയോകൾ.
കൈയിലെ മസിലുകളുടെ ശക്തി കൂട്ടുന്നതിന് വേണ്ടിയാണ് ബൈസെപ്‌സ് ചെയ്യുന്നത്. ലാലിന്റെ ഫിറ്റ്‌നസ് ഗുരുവായ ഡോ.ജയ്‌സൺ പോൾസൺ ബൈസെപ്‌സ് പരിശീലിപ്പിക്കുന്ന വിഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ജയ്‌സൺ താന്നെ പരിശീലിപ്പിക്കുന്ന വിഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പരിശീലകൻ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് താരം വ്യായാമം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന് വേണ്ടിയും താരം ശരീരം ബലപ്പെടുത്തുന്നതിനുള്ള വ്യായാങ്ങൾ ചെയ്തിരുന്നു. ഏറെ കായികാഭ്യാസം വേണ്ടിവരുന്ന കഥാപാത്രമായിരുന്നു വാലിബനിലേത്.
Comments