യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്‌ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ വ്യായമരീതി ഭാരതത്തിൽ നിന്നാണ് ഉത്ഭവിച്ചത്.
ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരികനില നിലനിർത്തുക, ശ്വാസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്നതാണ് യോഗ എന്ന വ്യായമരീതി. യോഗാഭ്യാസം വഴി വ്യക്തിഗത അവബോധത്തിന്റെ ഏകീകരണത്തിലേക്ക് നയിക്കുന്നു. വേദന നിയന്ത്രിക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാനും സഹായിക്കുന്നു. ‘മാനവികത’ എന്നതാണ് 2023-ലെ യോഗദിനത്തിന്റെ പ്രമേയം.
ശരീരത്തിന്റെയും മനസിന്റെയും ശരിയായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനപ്രദമാണ്. മനുഷ്യത്വത്തിന് വേണ്ടി യോഗ എന്നതായിരുന്നു 2022-ലെ യോഗദിനപ്രമേയം. അംഗപരിമിതർക്കും ദിവ്യാംഗർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക പദ്ധതികളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നത്.
2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ തന്റെ പ്രസംഗത്തിനിടെ ആദ്യമായി അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11-ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ജൂൺ 21 ലോക യോഗദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയായിരുന്നു. 2015 മുതലാണ് യോഗദിനം ആചരിച്ചുവരുന്നത്.
















Comments