തിരുവനന്തപുരം: കേരളത്തിൽ ട്രൂ 5ജി സേവനം വ്യാപിപ്പിച്ച് ജിയോ. 35 നഗരങ്ങളിലും നിരവധി ടൗണികളിലും ഉൾപ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും 5 ജി സേവനങ്ങൾ വ്യാപിച്ചു. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയൻസ് ജിയോ എന്ന് കമ്പനി അറിയിച്ചു.
പയ്യന്നൂർ, തിരൂർ, കാസർകോട്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്പാവൂർ, കുന്നുകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ,
ചിറ്റൂർ-തത്തമംഗലം തളിപ്പറമ്പ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിൽ ലഭ്യമാണ്. ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ് വർക്ക് കവർ ചെയ്യുന്നുണ്ട്.
700 MHz, 3500 MHz ബാൻഡുകളിലുടനീളം ഏറ്റവും വലുകും മികച്ചതുമായ ജിയോയുടെ 5ജി സ്‌പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നു. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിക്കും.
Comments