കൊച്ചി: വിമാനയാത്രയ്‌ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറി എന്ന പരാതിയുമായി യുവാവ്. കഴിഞ്ഞ മെയ് 27 ന് ഗോവയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. പഞ്ചാബിലെ സ്‌കൂൾ ജീവനക്കാരനായ ജിബി ജെയിംസാണ് വിനായകനെതിരെ പരാതി നൽകിയിരിക്കുന്നത്.
ഇരുവരും വിമാനത്തിൽ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയിൽ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജിയും നൽകിയിരുന്നു. ഈ ഹർജിയിൽ വിനായകനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
വിമാനത്തിൽനിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവിൽ ഏവിയേഷൻ മന്ത്രാലയവും സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരേയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Comments