തൃശൂർ: കുന്നംകുളത്ത് നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നടപ്പാതയിൽ നിന്നാണ് പാമ്പുകളെ വനം വകുപ്പ് പിടികൂടിയത്. എരുമപ്പെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിനൊടുവിൽ ആറ് മൂർഖൻ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. മൂന്ന് പാമ്പുകളെ ജീവനോടെയും ശേഷിക്കുന്നവയെ ചത്ത നിലയിലുമാണ് ലഭിച്ചത്. കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ സ്ലാബുകൾക്കിടയിൽ പാമ്പിനെ ആദ്യം കണ്ടത് വഴിയോരക്കച്ചവടക്കാരായിരുന്നു.
Comments