മലയാളസിനിമയിലെ പരീക്ഷണചിത്രമായ ‘വാലാട്ടി’യുടെ ട്രെയിലർ പുറത്ത്. നവാഗത സംവിധായകനായ ദേവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘വാലാട്ടി’. വളർത്തു മൃഗങ്ങളുടെ കഥ പറയുന്ന ഹൃദയഹാരിയായ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ദേവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
നായകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമെന്ന് സവിശേഷയും സിനിമയ്‌ക്കുണ്ട്. ഇതിനോടകം നിരവധി പേരാണ് ട്രെയിലർ കണ്ടത്. ഒരുപാട് നാളുകളുടെ മുന്നൊരുക്കങ്ങൾക്കും, ചിത്രീകരണത്തിനും ശേഷമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യമാണ് വാലാട്ടിയിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിലെ മുൻനിര ബാനറുകളിലൊന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ ചിത്രമാണ്’വാലാട്ടി.
വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന്’വാലാട്ടി’ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.















