യൂട്യൂബിൽ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ; എങ്കിൽ ഇനി മുതൽ വരുമാനം നേടാം; നിബന്ധനകളിൽ ഇളവുകൾ വരുത്തി കമ്പനി

Published by
Janam Web Desk

യൂട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്ത് വരുമാനം നേടുന്നവർക്ക് പ്രയോജനകരമാകുന്ന വിധത്തിൽ കമ്പനിയുടെ പുതിയ നയം. മോണിടൈസേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. വീഡിയോകളിൽ നിന്നും വരുമാനം നേടുന്നതിനായി യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവ് വരുത്തിയിരിക്കുന്നത്.

ആയിരം സബ്‌സ്‌ക്രൈബേഴ്‌സും ഒരു വർഷത്തിനിടയിൽ 4000 മണിക്കൂർ വ്യൂസും കൂടാതെ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്‌സ് വ്യൂസും ഉണ്ടാകണം എന്നതാണ് നിലവിലെ നിബന്ധന. എന്നാൽ പുതുക്കിയ നിയമപ്രകാരം അക്കൗണ്ടിൽ 500 സബ്‌സ്‌ക്രൈബേഴ്‌സ് മതിയാകും. കൂടാതെ 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകളും ഒരു വർഷത്തിനിടയിൽ 3000 മണിക്കൂർ വ്യൂസോ അതുമല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർട്‌സ് വ്യൂസും മാത്രം മതിയാകും.

ആദ്യ ഘട്ടത്തിൽ യുഎസ്, യുകെ കാനഡ എന്നീ രാജ്യങ്ങളിലാണ് പുതിയ നയം പ്രാബല്യത്തിൽ വരുന്നത്.വൈകാതെ തന്നെ ഇന്ത്യയിലേക്കും ഈ ഇളവുകൾ എത്തുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. വീഡിയോ ക്രിയേറ്റർമാരും കലാകാരന്മാരും നിലവിൽ യൂട്യൂബിൽ വീഡിയോകൾ നൽകി പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. 2021-ലാണ് ഇന്ത്യയിൽ ടിക് ടോകിന് സമാനമായ രീതിയിൽ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ എന്ന തരത്തിൽ ഷോർട്‌സ് അവതരിപ്പിച്ചത്. പിന്നീട് ഇത് യൂട്യൂബേഴ്‌സിന് വരുമാനത്തിനുള്ള പ്രധാനമാർഗ്ഗമായി മാറുകയായിരുന്നു.

Share
Leave a Comment