ചെന്നൈ; നാഗർകോവിലിനെ പിടിച്ചുകുലുക്കിയ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് നാഗർകോവിൽ മഹിളാകോടതി. നൂറിലേറെ പെൺകുട്ടികളെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും വലയിലാക്കി പീഡനത്തിരയാക്കി വീഡിയോയും ഫോട്ടോസും കൈലാക്കി പണം തട്ടിയ റോമിയോ കാശിയെന്ന തങ്കപാണ്ടിയൻ മകൻ കാശിക്കാണ് (29) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.2020ൽ കന്യാകുമാരി ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീനാഥിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഗുണ്ടാആക്ടും ചുമത്തിയിരുന്നു. ഒപ്പം പിതാവ് തങ്ക പാണ്ടിയൻ, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീടാണ് പൊലീസിനെപ്പോലും ഞെട്ടിപ്പിച്ച് കാശിയുടെ പിടിയിലകപ്പെട്ട സ്ത്രീകൾ പരാതിയുമായി അന്വേഷണ സംഘത്തെ സമീപിച്ചത്. ഇത് ദേശീയ തലത്തിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതികൾ കൂടിയതോടെ കേസ് അന്വേഷിച്ച ലോക്കൽ പോലീസ് തമിഴ്നാട് സി.ബി.സി.ഐ.ഡി പോലീസിന് കേസ് കൈമാറി. പോലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോസും 1900 ഫോട്ടോസും കണ്ടെത്തി. ജീവപര്യന്തം ശിക്ഷയ്‌ക്ക് പുറമേ ഇയാൾക്കെതിരെ ഒരു ലക്ഷം രൂപയും പിഴയും ചുമത്തി.
സമ്പന്ന കുടുംബങ്ങളിലെ നിരവധി സ്ത്രീകളുമായി കാശി സൗഹൃദം സ്ഥാപിക്കു. ഇതിന് ശേഷം ഇവരുടെ വിശ്വാസം നേടുകയാകും അടുത്തപടി. പിന്നാലെ ശാരീരികമായി അടുപ്പം സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് രീതി. ഇരകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിച്ചെടുത്തത്.
Comments