ദുബായ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ തീരുമാനമായി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ നടക്കുക ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഹൈബ്രിഡ് മോഡൽ അംഗീകരിച്ചതോടെ. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങൾ തിരിച്ചെത്തുന്നത്.
ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കം കാരണം ആണ് പ്രഖ്യാപനം വൈകിയത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഹൈബ്രിഡ് മോഡൽ മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയിൽ നടത്തുന്ന ഹൈബ്രിഡ് മോഡലായിരുന്നു ഇത്.
ആറ് ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെൻറ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിന്റ്് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്തും. ഇവരിൽ നിന്ന് മികച്ച രണ്ട് ടീമുകൾ വീതം ഫൈനലിൽ എത്തുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടൂർണമെൻറിലെ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്കയാവും വേദിയാവുക.
Comments