2023 ജൂൺ 18 മുതൽ ജൂൺ 24 വരെ ( മിഥുനം3 മുതൽ 9 വരെ) ഒരാഴ്ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ജൂൺ 18 മുതൽ ജൂൺ 24 വരെ ( മിഥുനം3 മുതൽ 9 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

Janam Web Desk by Janam Web Desk
Jun 15, 2023, 06:18 pm IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: ആസുര ഭാവം വർധിച്ചു അക്രമങ്ങളും കൊലപാതകങ്ങളും കണ്ടു ഞെട്ടിത്തരിക്കുന്ന കാലമാണ് കടന്നു പോകുന്നത്.

ശനിയുടെ വക്രഗതി പല കേസുകളിലും വഴിത്തിരിവുണ്ടാക്കും. വാദി പ്രതിയാകുന്നതും പ്രതി വാദിയാകുന്നതും നമ്മൾ കാണും. ജനങ്ങൾ തന്നെ നീതി നടപ്പാക്കുന്ന അവസരങ്ങൾ വരും.
പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസം ഇല്ലാതെ കോടതി രാഷ്‌ട്രീയക്കാരെ വിമർശിക്കുന്നത് കാണാം.
ഈശ്വരീയ ശക്തികളെ അവഹേളിച്ചു ആനന്ദം കണ്ടെത്തുന്നവർക്ക് തക്കതായ അടയാളം ലഭിക്കുന്നതും ഈ ആഴ്ച കാണാം.

മകയിര്യം,തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

ആയില്യ പൂജ ഈ വാരത്തിൽ ആണ്.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം):

ശനി വക്രഗതിയുടെ ഗുണഫലം കിട്ടി തുടങ്ങും. കോടതിയിലെ കേസ് വഴക്കുകൾ ഒത്തുതീർപ്പാകും. ആരോഗ്യപരമായി പുരോഗതി ഉണ്ടാവും. എന്നിരുന്നാലും വാക്കുകളിൽ മിതത്വം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഭക്ഷണകാര്യങ്ങളിൽ വിഷബാധ ഉണ്ടാവാതെ സൂക്ഷിക്കുക.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):

ആരോഗ്യം ശ്രദ്ധിക്കേണ്ട വാരം ആണ്. വാരത്തിന്റെ തുടക്കം തൊഴിൽ സംബന്ധമായി പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. നേത്ര സംബന്ധമായും ഉദര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവും. എല്ലാ കാര്യങ്ങളിലും ഒരു ജാഗ്രത വേണം. പ്രത്യേകിച്ച് ധനനഷ്ടം വരാതെ സൂക്ഷിക്കുക. ഭാര്യാഭർതൃ സുഖക്കുറവ് വരാൻ സാധ്യത ഉണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):

ധനപരമായി കുറേനാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ ലഭിച്ചു തുടങ്ങും. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ആണ് ഈ ആഴ്ചയിൽ വരുന്നത്. പഴേ സുഹൃത്തുക്കളുടെ പുനര്സമാഗമം നടക്കും. ശത്രുക്കൾ ആയിരുന്ന ബന്ധുക്കൾ വഴക്ക് മറന്നു സ്നേഹബന്ധത്തിൽ ആകും. വാരാദ്യത്തിൽ പ്രവർത്തന മാന്ദ്യം വരും എങ്കിലും വരാവസാനം ശത്രുജയം മനഃസുഖം ഒക്കെ ഫലം.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):

ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടെങ്കിൽ മാനഹാനി, അന്യസ്ത്രീബന്ധം മൂലം അപവാദം, അലച്ചിൽ, കുടുംബബന്ധു ജനങ്ങൾ, സുഹൃത്തുക്കളുമായും കലഹം ഒക്കെ സാധ്യത. ബിസിനസ് പരമായ കാര്യങ്ങളിൽ ലാഭം തോന്നുമെങ്കിലും ഒടുവിൽ നഷ്ടമായിരിക്കും ഫലം. വാരാന്ത്യം രോഗ ശമനം, മനസുഖം, ശയന സുഖം ഒക്കെ ലഭിക്കാൻ സാധ്യത.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം):

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, അപ്രതീക്ഷ ധനനേട്ടം, പ്രേമ കാര്യങ്ങളിൽ പുരോഗതി, വിവാഹാദിമംഗള കർമങ്ങൾ നടക്കുകയും, നടത്തികൊടുകയും ചെയ്യാൻ സാധ്യത. നല്ല പേര് കേൾക്കാൻ അവസരം, സമ്മാനങ്ങൾ ലഭിക്കുവാനും സാധ്യത. ഭാര്യാഭർത്യ സുഖം, ശയന സുഖം, അടയാഭരണഅലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഒക്കെ ഫലം.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):

മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം ആണ്. വ്യാപാരത്തിലും സർക്കാർ സംബന്ധമായ കാര്യങ്ങളിലും ഗുണഫലങ്ങൾ നിശ്ചയം. മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷ വിജയം. സർക്കാർ ജോലി തേടുന്നവർക്ക് അനുകൂല ഫലം. ദാമ്പത്യ ബന്ധത്തിൽ അകന്നു കഴിഞ്ഞവർ ഒന്നിക്കുന്ന സമയം ആണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം):

വരാരംഭം ശത്രുശല്യവുമായിട്ടായിരിക്കും . എങ്കിലും ശനി വക്രഗതിയിൽ ചലിക്കുന്ന ഈ അവസരത്തിൽ ശത്രുക്കളുടെ മേൽ വിജയം, വ്യവഹാരവിജയം, അപ്രതീക്ഷിതമായ ഇടങ്ങളിൽ തൊഴിൽ അവസരങ്ങൾ, ഉന്നത സ്ഥാന പ്രാപ്തി, ധനലാഭം, ഭാഗ്യക്കുറി, ചിട്ടി, മുതലായവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ, ബന്ധു ജന സമാഗമം കീർത്തി, ഭാര്യാഭർത്യ ഐക്യം ഒക്കെ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

വാത, ഉദര രോഗങ്ങൾ ശക്തമാകുന്ന സമയമാണ്. കുടുംബബന്ധുജനങ്ങൾ ആയോ അയൽകാരുമായോ അഭിപ്രായ വ്യത്യസം ഉണ്ടാകും. ശത്രുക്കളെ കൊണ്ടും വ്യവഹാരങ്ങൾ കൊണ്ടും പ്രതികൂല നടപടികൾ നേരിടും. എങ്കിലും, ശനിയുടെ വക്രഗതിയുടെ ഫലമായി വാരാന്ത്യം ഗുണകരം ആയിരിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം):

വാഹനഭാഗ്യം ഉള്ള വാരം ആണ്. പുതിയ വാഹനം വാങ്ങാൻ പറ്റിയ സമയം. ജോലിയിൽ ഉയര്ന്ന പദവി വരും. മേലധികാരിയിൽ നിന്നും പ്രശംസയും സമ്മാനവും ലഭിക്കും. നല്ല പങ്കാളിയെ കണ്ടുമുട്ടും. എങ്കിലും വാരാന്ത്യം ഭക്ഷണ കാര്യങ്ങളിൽ ശുചിത്വം പാലിക്കുന്നത് ഗുണം ചെയ്യും. വീട്ടിലെ ഭക്ഷണത്തെ മാത്രം ആശ്രയിക്കുക.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):

ദീർഘകാലമായ രോഗദുരിതത്തിനു ശാന്തി ലഭിക്കും. സ്വത്തു തർക്കങ്ങളിൽ പരിഹാരം. കടമായി കൊടുത്തു നഷ്ട്ടപെട്ടു എന്ന് വിശ്വസിച്ചിരുന്ന പണം തിരികെ ലഭിക്കും. വളരെക്കാലമായി ശത്രുതയിൽ ഉണ്ടായിരുന്നവർ തെറ്റ് മനസിലാക്കി മിത്രങ്ങൾ ആകും. പുണ്യ സഥലങ്ങൾ സന്ദര്ശിക്കുവാനും കുടുംബത്തിൽ മംഗള കര്മം നടക്കുവാനും സാധ്യത.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം):

ശനിയുടെ വക്രഗതി കൊണ്ട് ഏറ്റവും കൂടുതൽ ഫലം ലഭിക്കുന്ന നക്ഷത്രക്കാർ ആണ് കുംഭം രാശിക്കാർ. ജോലിയിൽ ഉണ്ടായിരുന്നു പ്രശ്ങ്ങൾ ശമിക്കും. സാമ്പത്തിക ദുരിതങ്ങൾ അനുഭവിച്ചിരുന്നവർക്ക് അപ്രതീക്ഷിത ധനലാഭം. സുഹൃത്തുക്കളിൽ നിന്നും കുടുംബബന്ധുജനങ്ങളിൽ നിന്നും ഗുണഫലങ്ങൾ ലഭിക്കുന്ന കാലം ആണ്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാധ്യത. വാക്കുകളിൽ മിതത്വം പാലിക്കുക. എല്ലാ കാര്യങ്ങളിലും തടസ്സം വരുന്ന വാരം ആണ്. ആരോഗ്യത്തിൽ ജാഗ്രത പുലർത്തുക. വാത ഉദര രോഗങ്ങൾ വരൻ സാധ്യത. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 June 18 – June 24

Tags: Weekly PredictionJayarani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies