കാത്തിരുന്ന് കാത്തിരുന്ന് ആദിപുരുഷ് തിയേറ്ററുകളിലെത്തി. വൻ ആവേശത്തോടെയാണ് ആദിപുരുഷിനെ ആരാധകർ ഏറ്റെടുത്തത്. ജയ് ശ്രീറാം വിളിച്ചും പടക്കം പൊട്ടിച്ചും ആടിത്തിമിർത്തുമാണ് റിലീസ് ദിനത്തിൽ ആരാധകർ വരവേറ്റത്.
പലയിടത്തും നാല് മണിയ്‌ക്ക് തന്നെ ഫാൻ ഷോകളുണ്ടായിരുന്നു. രണ്ട് മണി മുതലേ ആരാധകർ ഫാൻ ഷോയ്‌ക്കായി എത്തുന്നുണ്ടായിരുന്നു. ആദ്യദിനത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാമയാണ കഥ പ്രമേയമാകുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. കൃതി സനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാനാണ് രാവണ വേഷത്തിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായ ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്.
ആദിപുരുഷ് 4000 സ്‌ക്രീനുകളിലാണ് പ്രദർശപ്പിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ 40 മുതൽ 50 കോടി വരെ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന് ബോക്‌സോഫീസിൽ മികച്ച തുടക്കം ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. തുടർന്നുള്ള ദിവസങ്ങളിൽ 60 കോടിയ്‌ക്ക് മുകളിൽ കളക്ഷൻ പോകാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ട്രേഡ് അനലിസ്റ്റുകളുടെ നിഗമനപ്രകാരം 150-170 കോടി രൂപയാകും ആദ്യവാരം നേടുക. രണ്ടാം ദിവസം 60, 70 കോടി രൂപയാണ് മൂന്നാം ദിവസം പ്രതീക്ഷിക്കുന്നത്.
















Comments