തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ കേരള സർക്കാർ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഈ മാസം 21 വരെ സുധാകരനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുധാകരന്റെ മുൻകൂർ ഹർജി ബുധനാഴ്ച പരിഗണിയ്‌ക്കും.
കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരൻ ഹർജിയിൽ പറയുന്നത്. ഈ മാസം 23-ന് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്രതികൾ.
















Comments