കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ആക്രമണത്തിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. സംഭവത്തിൽ നിരവധി പോർക്കാണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പ് സമാധാനപരമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് പശ്ചിമബംഗാൾ ഹൈക്കോടതി നിർദ്ദേശിച്ചു.
അടുത്ത മാസം എട്ടിന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുന്ന സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘടിതമായി അക്രമിക്കുകയായിരുന്നു. കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സൗത്ത് 24 പർഗാനാസ് ജില്ലയിൽ അക്രമികളുടെ വെടിയേറ്റ് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ മറ്റൊരു യുവാവിനെയും അക്രമികൾ വെടിവെച്ചുകൊന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മാദ്ധ്യമപ്രവർത്തകരും അക്രമത്തിനിരയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തുന്ന ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്ക് നേരെ തൃണമൂൽ പ്രവർത്തകർ സംഘടിതമായി അക്രമങ്ങൾ അഴിച്ചുവിടുകയാണ്. അതേസമയം ,അക്രമം ആസൂത്രണം ചെയ്ത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നതായാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ആക്ഷേപം.
















Comments