കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂർ സ്വദേശി ഫഹദിനെതിരെയാണ് പരാതി. മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്.മകളെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകണമെന്നാണ് പിതാവിന്റെ ആവശ്യം.
ചെന്നൈയിൽ പഠിക്കുകയാണ് 22-കാരിയായ തിരുവല്ല സ്വദേശിനി.എട്ടാം തീയതി മുതൽ മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു.ഹോസ്റ്റലിൽ അന്വേഷിച്ചപ്പോൾ ഒരു യുവാവ് വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് ഹോസ്റ്റൽ അധികൃതർ പറഞ്ഞത്. മട്ടന്നൂരിൽ നിന്ന് ഫഹദ് എന്നയാളുടെ മൊബൈലിൽ നിന്ന് ശബ്ദ സന്ദേശവും ഫോൺ കോളുകളും വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
തുടർന്ന് മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർക്കാണ് പരാതി നൽകിയത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഒന്നും തന്നെയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. അന്വേഷണം ഇഴയുന്നുവെന്ന് കണ്ടതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂർ മട്ടന്നൂരിലെ ഫഹദിന്റെ വസതിയിൽ തടങ്കലിലാണ് യുവതി എന്നാണ് വിവരം.
















Comments