ന്യൂഡൽഹി: രാജ്യത്തെ കൽക്കരി സംഭരണത്തിൽ വൻ വർദ്ധന. മൊത്തം കൽക്കരി ശേഖരം ഈ മാസം 13-ന് 44 ശതമാനം വർദ്ധന രേഖപ്പെടുത്തി 110.58 ദശലക്ഷം ടൺ ആയതായി കൽക്കരി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പ്രധാന ഘടകമായ കൽക്കരി വിതരണം കൃത്യമായി നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഉയർന്ന കൽക്കരി സംഭരണം സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ജൂൺ 13 വരെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി സംഭരണം 59.73 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.77 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഖനികൾ, താപവൈദ്യുത നിലയങ്ങൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ മൊത്തത്തിലുള്ള കൽക്കരി സംഭരണം ജൂൺ 13 വരെ 110.58 മെട്രിക് ടണ്ണായി.
വൈദ്യുതി മേഖലയിലേക്കുള്ള കൽക്കരി വിതരണം 164.84 മെട്രിക് ടൺ ആയിരുന്നു. ഒരു വർഷം മുൻപുള്ള 156.83 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 5.11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. താപ വൈദ്യുതി നിലയങ്ങളിലെ കൽക്കരി ശേഖരം 34.55 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇത് 22.57 മെട്രിക് ടൺ ആയിരുന്നു. ഏകദേശം 53.1 ശതമാനം വളർച്ചയാണ് മേഖലയിൽ ഉണ്ടായിട്ടുളളത്. 2023-24 സാമ്പത്തിക വർഷത്തിലെ മൊത്തം കൽക്കരി ഉൽപ്പാദനം വലിയ വളർച്ചയാണ് നേടിയത്. ഫലപ്രദമായ സ്റ്റോക്ക് മാനേജ്‌മെന്റ് തന്ത്രങ്ങളും പ്രവർത്തനക്ഷമതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
















Comments