തിരുവനന്തപുരം: കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അബ്ദുൾ നാസർ മദനിയെ കേരളത്തിൽ എത്തിക്കാൻ തീവ്ര ശ്രമവുമായി കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മദനിയെ സംസ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. ജൂലായ് എട്ടുവരെ കേരളത്തിൽ തങ്ങാനായിരുന്നു മദനിക്ക് കോടതി അനുമതി നൽകിയത്. കർണാടക പോലീസിന്റെ സുരക്ഷയിൽ പോയിവരണമെന്നും ഇതിനായുള്ള പണം മദനി വഹിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ, മദനിയുടെ കാര്യത്തിൽ ശക്തമായ നിലപാടായിരുന്നു കർണ്ണാടകയിലെ മുൻ ബിജെപി സർക്കാർ സ്വീകരിച്ചത്. ഇതൊടെയാണ് കേരളത്തിലേക്കുള്ള മദനിയുടെ യാത്ര നടക്കാതെ പോയത്.
മദനിക്ക് കേരളത്തിലെത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ വേണുഗോപാൽ സമ്മർദ്ദം ചെലുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോടതി യാത്ര അനുമതി നൽകിപ്പോൾ തന്നെ മദനിയെ നാട്ടിലെത്തിക്കാൻ ഇടത് വലത് മുന്നണികൾ വലിയ ഉത്സാഹമാണ് കാണിച്ചത്. ഏത്
രീതിയിലുള്ള സ്വീകരണം നൽകണമെന്നു വരെ
സിപിഎം ആലോചന തുടങ്ങിയിരുന്നു.
ഏപ്രിൽ 17-നാണ് മദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചത്. കഴിഞ്ഞ ദിവസം കെ.സി.വേണുഗോപാൽ കരുനാഗപ്പള്ളിയിലെത്തി മദനിയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സി.ആർ.മഹേഷ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
















Comments