ടൂർ ദ സ്വിസ് സൈക്കിൾ റേസിനിനിടെ അപകടത്തിൽപ്പെട്ട സ്വിസ് സൈക്കിളിസ്റ്റ് ജിനോ മാദർ മരിച്ചു. 26 കാരനായ ബഹ്റൈൻ വിക്ടോറിയാസ് ടീം അംഗം ആയ സ്വിസ് താരത്തിനു ഇന്നലെ സ്റ്റേജ് 5 നു ഇടയിലാണ് അപകടം ഉണ്ടായത്.
ആൽബുല പാസിൽ വച്ചു അമേരിക്കൻ താരം മാഗ്‌നസ് ഷെഫീൽഡും ആയി ഉണ്ടായ കൂട്ടിമുട്ടലിന് ശേഷം ജിനോ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. അപ്പോൾ തന്നെ താരത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും ഇന്ന് രാവിലെ താരത്തിന്റെ മരണം സ്ഥിരീകരിക്കുകയിരുന്നു. താരത്തിന് ഗുരതരമായി പരിക്കേറ്റിരുന്നു.
അതേസമയം അപകടത്തിൽ പരിക്ക് പറ്റിയ മാഗ്‌നസും ഇപ്പോൾ ആശുപത്രിയിൽ തന്നെയാണ്. താരത്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ടീമും അധികൃതരും സൈക്കിളിംഗ് സമൂഹവും ആദരാഞ്ജലികൾ നേർന്നു
Comments