എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലെനതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ വിധി ഇന്ന്. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസായിരുന്നു മോൻസനെതിരെ കേസെടുത്തത്.
2019-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ജൂൺ 13-ന് അന്തിമ വാദം പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിധി പറയുന്നത്. കലൂരിലെ വീട്ടിൽ വെച്ച് വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയ്‌ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായായും പരാതിയിൽ പറയുന്നു.
പുരാവസ്തു തട്ടിപ്പ് കേസിൽ 2021-ലാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് കേസിൽ വിധിപറയുക.
















Comments