ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി സെപ്റ്റംബർ 30- വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് സമയ പരിധി വീണ്ടും നീട്ടിയത്. റേഷൻ കടകൾ വഴി ഇ പി.ഒ.എസ് മെഷീൻ വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈസ് ഓഫീസുകൾ തുടങ്ങിയവ വഴിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാം. നേരിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ആധാർ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, റേഷൻ കാർഡ് ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ എസ്.എം.എസ് ആയി ലഭിക്കും.
ഓൺലൈനായി റേഷൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിന്
1 ഇതിനായി bit.ly/rationaadhaar എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2 തുടർന്ന് സിറ്റിസൺ ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3 ശേഷം സിറ്റിസൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
4 നിലവിൽ ലോഗിൻ ഐ.ഡി ഉണ്ടെങ്കിൽ അത് നൽകുക. ഇല്ലെങ്കിൽ ‘ക്രിയേറ്റ് എ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി ലോഗിൻ ഐ.ഡി ക്രിയേറ്റു ചെയ്യുക.
5 ഇതിനുശേഷം ലോഗിൻ ഐ.ഡി ഉപയോഗിച്ച് ‘ആധാർ എൻട്രി’ എന്ന മെനു ക്ലിക്ക് ചെയ്യുക.
6 ശേഷം ആധാർ ലിങ്ക് ചെയ്യാനുള്ള അംഗങ്ങളുടെ പേര് വിവരങ്ങൾ അപ്ലോഡ് ചെയ്യുക.
7 അതിനുശേഷം ആധാർ കാർഡിന്റെ കോപ്പി പി.ഡി.എഫ് ആയി അറ്റാച്ച് ചെയ്യുക. സൈസ് 100 കെ.ബിയിൽ കുറവായിരിക്കണം.
8 ശേഷം ആധാർ കാർഡിന്റെ കോപ്പി അറ്റാച്ച് ചെയ്യാൻ സെലക്ട് മെമ്പർ എന്ന ബോക്‌സിൽ നിന്ന് അംഗത്തിന്റെ പേര് സെലക്ട് ചെയ്ത് ബ്രൗസ് ബട്ടൺ ക്ലിക്ക് ചെയ്ത് പി.ഡി.എഫ് അറ്റാച്ച് ചെയ്താൽ മതിയാകും.
ആധാർ കാർഡ് റേഷൻ കാർഡുമായി മുമ്പ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ
ഇതേ സൈറ്റിൽ ‘റേഷൻ കാർഡ് ഡീറ്റയിൽസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം റേഷൻ കാർഡ് നമ്പറും ബോക്‌സിൽ കാണിക്കുന്ന കോഡും നൽകുക. ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഫാമിലി ഡീറ്റൈൽസ് എന്ന വിഭാഗത്തിൽ അംഗങ്ങളുടെ പേരിനു നേരെ യെസ് എന്നും ഇല്ലെങ്കിൽ നോ എന്നും കാണാൻ സാധിക്കും.
Comments