മനസുഖമാണ് ആവശ്യം; ഉയർന്ന ശമ്പളം വേണ്ട, ചായയടിച്ചോളാം; കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ചൈനയിലെ യുവാക്കൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനസുഖമാണ് ആവശ്യം; ഉയർന്ന ശമ്പളം വേണ്ട, ചായയടിച്ചോളാം; കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ചൈനയിലെ യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 08:57 pm IST
FacebookTwitterWhatsAppTelegram

ബീജിം​ഗ്: തൊഴിലില്ലാത്തവരുടെ എണ്ണം ചൈനയിൽ വൻ തോതിൽ വർദ്ധിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ഇപ്പോഴിതാ, ഉയർന്ന ശമ്പളം വാങ്ങുന്ന യുവാക്കൾ ജോലി ഉപേക്ഷിച്ച് ചെറിയ ജോലികൾ തേടുന്നെന്ന വാർത്തയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ നിരവധി യുവാക്കളാണ് ജോലി ഉപേക്ഷിച്ചതിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി ഇൻസ്റ്റാഗ്രാമിന്റെ ചൈനീസ് പതിപ്പായ ‘ഷൗഹോങ്ഷൂ’വിൽ (Xiaohongshu) തങ്ങളുടെ പുതിയ ജോലിയുടെ വിശേഷം അറിയിക്കുന്ന ഫോട്ടോകളും വീഡിയോകളും ചൈനയിലെ യുവാക്കൾ ഷെയർ ചെയ്യുന്നുണ്ട്. ജൂൺ 12-ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, “മൈ ഫസ്റ്റ് ഫിസിക്കൽ വർക്ക് എക്സ്പീരിയൻസ്” എന്ന ഹാഷ്ടാഗിൽ നിരവധിപേർ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തിൽ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെയ്‌ക്കുന്ന യുവ പ്രൊഫഷണലുകളിൽ ഏറെയും ചെറിയ ജോലികളിൽ നിന്നും ലഭിക്കുന്ന മാനസിക സന്തോഷവും സംതൃപ്തിയുമാണ് എടുത്തു പറയുന്നത്. ജോലി മാറിയത് ഏറെ ആശ്വാസകരമാണെന്നും പെർഫോമൻസ് റിപ്പോർട്ടിനെ കുറിച്ചോർത്ത് ഇനി ടെൻഷനടിക്കേണ്ടല്ലോ എന്നുമാണ് ഭൂരിഭാഗം പേരുടെയും കുറിപ്പുകളിൽ നിന്നും വ്യക്തമാക്കുന്നത്.

ശാരീരിക അധ്വാനം ആവശ്യമായതും എന്നാൽ തുച്ഛമായ ശമ്പളവും ലഭിക്കുന്ന വെയിറ്റർ, കാഷ്യർ, കാപ്പി ഉണ്ടാക്കുന്നതു പോലുള്ള ജോലികളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. ചൈനയിലെ യുവാക്കളുടെ ഇടയിൽ തൊഴിലില്ലായ്മ നിരക്ക് റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു ഉയരുന്നതിനിടെയാണ് രാജ്യമെങ്ങും ഈ പ്രവണത ദൃശ്യമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

‘ഉയർന്ന ശമ്പളം ലഭിക്കുന്ന കൺസൾട്ടിങ് ജോലി ഞാൻ ഉപേക്ഷിച്ചു. ഇതോടെ അന്തമില്ലാത്ത ഇ-മെയിലുകളിൽ നിന്നും തുടർച്ചയായ ഇന്റർവ്യൂവുകളിൽ നിന്നും നിരന്തരമുള്ള പവർ പോയിന്റ് പ്രസന്റേഷനിൽ നിന്നുമൊക്കെ രക്ഷപ്പെട്ടു. നേരത്തെ വാങ്ങിയിരുന്ന ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ എങ്കിലും കോഫി ഷോപ്പിൽ കാപ്പി ഉണ്ടാക്കുന്ന ജോലിയിൽ പ്രവേശിച്ച് ജീവിതം ഒന്നിൽ നിന്നേയങ്ങ് തുടങ്ങി.’- വടക്കുകിഴക്കൻ ചൈനയിലെ തീരനഗരമായ ലിയോനിങ്ങിൽ നിന്നുള്ള 25 വയസുകാരിയായ യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണിത്.

‘എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. കമ്പനിയിലെ ജോലി വിട്ടശേഷം ഞാൻ വളരെ സന്തോഷവതിയാണ്. ശരീരത്തിന് ക്ഷീണം നേരിടുന്നുണ്ടെങ്കിലും മനസിന് ഏറെ സംതൃപ്തിയുണ്ട്.’- മറ്റൊരു യുവതിയുടെ വാക്കുകളാണിത്.

‘വൈറ്റ്-കോളർ ജോലിയിൽ നിന്നും ആത്മസംതൃപ്തി കിട്ടുന്നില്ല. ജോലിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിട്ടും ആകയൊരു ശൂന്യതയാണ്. എളുപ്പത്തിൽ മാറ്റിവെയ്‌ക്കാവുന്ന ഒരു സ്ക്രൂ പോലെയേ ഉള്ളൂ കമ്പനിയെ സംബന്ധിച്ച് നമ്മളൊക്കെ. പക്ഷേ ഇന്ന് കായികപരമായ ജോലിയാണെങ്കിലും മനസുഖം ലഭിക്കുന്നുണ്ട്.’- ലിയോനിങ്ങിൽ നിന്നുള്ള യുവതി കുറിച്ചു.

Tags: ChinaJob Vaccancy
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies