ദുബായ്: സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ ‘സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സിന്’ യുഎഇയിലും സൗദിയിലും പ്രദർശന വിലക്ക്. ഈ മാസം 22ന് ഗൾഫ് മേഖലയിൽ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. വോക്സ് സിനിമാസ് ആണ് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്. സെൻസർഷിപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിലക്കിന് കാരണമെന്നാണ് സൂചന. ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളിലും വിലക്ക് വന്നേക്കും.
സിനിമയിലെ പല രംഗങ്ങളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് നടപടിയെന്നാണ് വിവരം. സിനിമയുടെ ട്രെയിലറിൽ ‘പ്രൊട്ടക്ട് ട്രാൻസ് കിഡ്‌സ്’ എന്ന് എഴുതിയിരിക്കുന്ന രംഗം സിനിമയ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ.














Comments