തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 11-ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റിനുള്ള കൃത്യമായ വിവരങ്ങൾ www. admission.dge.kerala.gov.in se Higher Secondary (Vocational) Admission എന്ന പേജിൽ ലഭിക്കുന്നതാണ്. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്ലസ് വൺ പ്രവേശനം.
ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക. www.admission.dge.kerala.gov.in -ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും.
Comments