ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടി ചരിത്രം രചിച്ച് ഇന്ത്യൻ സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം.ലോക ചമ്പ്യന്മാരായ മലേഷ്യൻ താരങ്ങങ്ങളെയാണ് അട്ടിമറിച്ചത്. ആരോൺ ചിയ-സോ വൂയി യിക്ക് സഖ്യത്തെ തകർത്ത് കിരീടം സ്വന്തമാക്കുമ്പോൾ മലേഷ്യൻ ജോടിക്കെതിരെയുള്ള ആദ്യവിജവുമായിരുന്നു ഇത്. ഇതിന് മുൻപ് എട്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം മലേഷ്യൻ സഖ്യത്തിനൊപ്പമായിരുന്നു.
പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടു സെറ്റുകളും സ്വന്തമാക്കി മത്സരവും ഇന്ത്യൻ സഖ്യം കൈപിടിയിലൊതുക്കിയത്. 21-17, 21-18 ആണ് സ്‌കോർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരു പഴുതും നൽകാതെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം.ഇരുവരുടെയും ആദ്യ സൂപ്പർ 1000 ടൈറ്റിലാണിത്.
2022ൽ ബിർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ സാത്വിക്-ചിരാഗ് ജോഡി അടുത്തിടെ ഇന്ത്യൻ ബാഡ്മിന്റണിലെ ഏറ്റവും അറിയപ്പെടുന്ന ജോഡികളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന പുരുഷ ഡബിൾസിൽ ഇന്ത്യയുടെ കന്നി ലോക ചാമ്പ്യൻഷിപ്പ് മെഡലും ഇരുവരും സ്വന്തമാക്കി.
















Comments