റെക്കോർഡുകൾ ഭേദിച്ച് പ്രഭാസിന്റെ ആദിപുരുഷ് ബോക്‌സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു.ചിത്രം രണ്ടു ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. സമ്മിശ്ര അഭിപ്രായത്തിലും ചിത്രം തിയറ്ററുകളിൽ തുടക്കത്തിൽ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.വരും ദിവസങ്ങളിലും ചിത്രം പണം വാരുമെന്ന് ട്രേഡ് അനലിസ്റ്റുകളും പറയുന്നു.
നെറ്റ്ഫ്‌ലിക്‌സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 250 കോടി രൂപയ്‌ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നുന്നു. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങിയത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ൽ പ്രഭാസ് നായകനായി എത്തിയപ്പോൾ വലിയ പ്രേക്ഷകപിന്തുണയായിരുന്നു റിലീസിന് ലഭിച്ചത്. പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാർ’ എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാർ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
Comments