ജീവിതച്ചിലവുകൾ ദിനംപ്രതി ഉയർന്നു വരികയാണ്. അത്യാവശ്യഘട്ടത്തിൽ ഭൂരിഭാഗം സാധാരണക്കാരും ഏതെങ്കിലും തരത്തിൽ വായ്പകളെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. ഇന്നിപ്പോൾ വായ്പ എടുക്കാതെ ജീവിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണ്. വായ്പകൾ നമുക്ക് ലഭിക്കണമെങ്കിൽ നിരവധി രേഖകൾ നൽകണം.
ഈ രേഖകളിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് പാൻ കാർഡ്. പ്രത്യേകിച്ചും പേഴ്സണൽ ലോണിന്റെ അപേക്ഷയോടൊപ്പം പാൻ കാർഡ് വിശദാംശങ്ങൾ ചോദിച്ചിരിക്കും. ബാങ്കുകളിൽ പാൻ കാർഡ് ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിടും. എന്നിരുന്നാലും പാൻ കാർഡ് വിശദാംശം നൽകാതെയും പേഴ്സണൽ ലോൺ എടുക്കാൻ കഴിയും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
പാൻ കാർഡിന് അപേക്ഷിച്ചിട്ടു നിൽക്കുന്ന വേളയിൽ, ഏതെങ്കിലും അടിയന്തിര കാരണങ്ങളാൽ പണത്തിന് അത്യാവശ്യം നേരിടുന്ന സാഹചര്യവും വന്നേക്കാം. അത്തരത്തിൽ പാൻ കാർഡ് കൈവശമില്ലാത്തപ്പോൾ വായ്പയ്‌ക്ക് അപേക്ഷിക്കുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
- ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക.
- ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വർധിക്കും.
- അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുക.
- ലളിതമായ നിബന്ധനകളുള്ള വായ്പ സ്ഥാപനത്തെ സമീപിക്കുക.
- വോട്ടർ ഐഡി, ഇലക്ട്രിസിറ്റി ബിൽ, ലാൻഡ്ഫോൺ ബിൽ തുടങ്ങിയവ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം.
- നേരത്തെ വായ്പ എടുത്ത് തിരിച്ചടച്ചിട്ടുള്ള ചരിത്രമുള്ളവർക്ക് പുതിയ വായ്പ കിട്ടാനുള്ള സാധ്യത കൂടുതലാണ്.
Comments