വാഷിംഗ്ടൺ: അന്താരാഷ്‌ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിനാ ജെ മുഹമ്മദ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്താണ് പ്രധാനമന്ത്രി യോഗദിനാചരണം നടത്തുക.
യുഎൻജിഎ പ്രസിഡന്റ് സിസബ കൊറോസിയും പ്രധാനമന്ത്രിയ്‌ക്കൊപ്പം യോഗദിനാചരണത്തിൽ പങ്കുച്ചേരാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. യോഗയെ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ് പറഞ്ഞു. ലോകത്തിലെ എല്ലാവർക്കും യോഗയുടെ പ്രാധാന്യം മനസിലാക്കാൻ കഴിഞ്ഞതായും കൂടുതൽ പേർ യോഗ അഭ്യസിക്കാൻ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 21-ന് യുഎന്ർ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗദിനാചരണത്തിന് നേതൃത്വം വഹിക്കും. ജെറ്റ് വിമാനങ്ങൾ മുകൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുവിധമാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments