തൃശൂർ: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിന് തടവ് ശിക്ഷ. തൃശൂർ ചളവന വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വിജെ വിൽസനാണ് വിജിലൻസ് കോടതി രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർവേ നമ്പർ തിരുത്താനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവേ നമ്പരിലെ തെറ്റ് തിരുത്താൻ 3,000 കൈക്കൂലി ചോദിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ വലയിലാകുന്നത്. വില്ലേജ് രേഖകളിലും ഇയാൾ കൃത്രിമം കാണിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Comments